ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റുവാന്‍ തീരുമാനം

Australia
- Advertisement -

ദക്ഷിണാഫ്രിക്കയിലേക്കുള്ള ഓസ്ട്രേലിയന്‍ പര്യടനം മാറ്റുവാന്‍ തീരുമാനിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ബോര്‍ഡ് ഈ തീരുമാനത്തിലേക്ക് നീങ്ങിയത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഉപേക്ഷിച്ചത്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഇംഗ്ലണ്ട് മടങ്ങിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ കോവിഡ് സ്ഥിതി മോശമാണെന്നതിനാലാണ് ഈ തീരുമാനം എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സുരക്ഷയെക്കരുതിയാണ് തീരുമാനം എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താത്കാലിക സിഇഒ നിക്ക് ഹോക്ക്ലി വ്യക്തമാക്കി.

Advertisement