ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ എലീസ് പെറി ഇല്ല

Photo: Twitter/@ AusWomenCricket

നാളെ ആരംഭിക്കുന്ന ഓസ്ട്രേലിയ ന്യൂസിലാണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ എലീസ് പെറി കളിക്കില്ല. ബ്രിസ്ബെയിനില്‍ നടക്കുന്ന മത്സരത്തില്‍ താരം കളിക്കാതിരിക്കുവാനുള്ള കാരണം കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് ഏറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മോചിതയാകാത്തതാണെന്നാണ് പറയപ്പെടുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

താരത്തിന്റെ തിരിച്ച് വരവ് ധൃതിപിടിച്ച് വേണ്ടെന്നാണ് എലീസയുടെ തന്നെ തീരുമാനമെന്നാണ് ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് പറഞ്ഞത്. വനിത ടി20 ലോകകപ്പിനിടെയാണ് എലീസ് പെറിയ്ക്ക് പരിക്കേറ്റത്. പരിശീലനത്തിലും താരം വളരെ കുറച്ച് മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഈ പരമ്പരയില്‍ തന്നെ താരത്തിന്റെ മടങ്ങി വരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

Previous articleസെക്കൻഡ് ഡിവിഷൻ ഐലീഗിലും 5 സബ്സ്റ്റിട്യൂഷൻ
Next articleഓസ്ട്രേലിയയുടെ അഫ്ഗാനിസ്ഥാന്‍, ന്യൂസിലാണ്ട് പരമ്പരകള്‍ ഈ വര്‍ഷം നടക്കില്ല – ക്രിക്കറ്റ് ഓസ്ട്രേലിയ