പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കാനായി ഓസ്ട്രേലിയയും ന്യൂസിലാണ്ടും സ്കോട്‍ലാന്‍ഡില്‍ എത്തുന്നു

- Advertisement -

2020 സമ്മറില്‍ സ്കോട്‍ലാന്‍ഡില്‍ പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കാനായി ഓസ്ട്രേലിയയും ന്യൂസിലാണ്ടും എത്തുന്നു. ഇംഗ്ലണ്ട് ടൂറിന് മുമ്പായി ജൂണ്‍ 29ന് ഏക ടി20യില്‍ പങ്കെടുക്കാനായാണ് ഓസ്ട്രേലിയ എത്തുന്നതെങ്കില്‍ ന്യൂസിലാണ്ട് ഒരു ഏകദിനവും ടി20യും കളിക്കും. ജൂണ്‍ 10ന് ആണ് ന്യൂസിലാണ്ടും സ്കോട്ലാന്‍ഡും തമ്മിലുള്ള ടി20 മത്സരം. രണ്ട് ദിവസത്തിന് ശേഷം ടി20 മത്സരവും നടക്കും.

ലോകത്തെ ഏറ്റവും മികച്ച രണ്ട് ടീമുകളുമായി കളിക്കുവാനുള്ള അവസരം ലഭിച്ച ആവേശത്തിലാണ് ടീമെന്ന് കോച്ച് ഷെയിന്‍ ബര്‍ഗര്‍ പറഞ്ഞു. തങ്ങള്‍ ഇത്തരത്തിലുള്ള മികവാര്‍ന്ന് ടീമുകളെ മുമ്പ് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അതിനായി തന്നെയാവും തങ്ങളുടെ ശ്രമമെന്നും ഷെയിന്‍ വ്യക്തമാക്കി. ഫീല്‍ഡില്‍ ഓരോ നിമിഷവും മെച്ചപ്പെടുവാനുള്ള ശ്രമമായിരിക്കും സ്കോട്‍ലാന്‍ഡിന്റെയെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement