അർജന്റീനിയൻ യുവതാരത്തെ ടീമിലെത്തിച്ച് ബയേർ ലെവർകൂസൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനിയൻ ചാമ്പ്യന്മാരായ റിവർ പ്ലേറ്റിന്റെ യുവതാരം എസക്വിൽ പലസിയോസിനെ ബയേർ ലെവർകൂസൻ സ്വന്തമാക്കി. അഞ്ച് വർഷത്തെ കരാറിലാണ് യുവതാരത്തെ ജർമ്മൻ ടീം സ്വന്തമാക്കിയത്. 2025 ജൂൺ 30 വരെയുള്ള കരാറിലാണ് എസക്വിൽ പലസിയോസ് ഒപ്പ് വെച്ചത്. അർജന്റീനക്ക് വേണ്ടി നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട് പലസിയോസ്.

റിവർപ്ലേറ്റിനായുള്ള തകർപ്പൻ പ്രകടനങ്ങളാണ് ഈ മധ്യനിരതാരത്തെ യൂറോപ്യൻ എലൈറ്റുകളുടെ കണ്ണിൽ പെടുത്തിയത്. റയൽ മാഡ്രിഡ് അടക്കമുള്ള യൂറോപ്യൻ താരങ്ങൾ പലസിയോസിനെ നോട്ടമിട്ടിരുന്നു. അർജന്റീൻ കപ്പും കോപ ലിബർടെഡോറെസും റിവർപ്ലേറ്റിനൊപ്പം താരം നേടിയിട്ടുണ്ട്. 80 മത്സരങ്ങൾ റിവർപ്ലേറ്റിനായി കളിച്ച താരം 2020 ജനുവരിയിൽ ബുണ്ടസ് ലീഗയിൽ എത്തും.