ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം

- Advertisement -

പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 76/2 എന്ന നിലയില്‍ ഓസ്ട്രേലിയ. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ജോ ബേണ്‍സിനെയും ആണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. മാര്‍നസ് ലാബൂഷാനെയും സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.

9 റണ്‍സ് നേടിയ ജോ ബോണ്‍സിനെ കോളിന്‍ ഡി ഗ്രാന്‍ഡോം വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തന്റെ മികച്ച ബാറ്റിംഗ് ഫോം തുടരുന്ന ഡേവിഡ് വാര്‍ണര്‍ വീണ്ടും ഒരു വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിലാണ് തന്റെ തന്നെ ബൗളിംഗില്‍ നീല്‍ വാഗ്നര്‍ താരത്തെ പിടിച്ച് പുറത്താക്കുന്നത്. 74 പന്തില്‍ നിന്ന് 43 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്.

15 റണ്‍സുമായി ലാബൂഷാനെയും റണ്ണൊന്നുമെടുക്കാതെ നില്‍ക്കുന്ന സ്റ്റീവന്‍ സ്മിത്തിലുമാണ് ഇനി ഓസ്ട്രേലിയയുടെ പ്രതീക്ഷ.

Advertisement