കൂറ്റൻ ലീഡുമായി ഓസ്ട്രേലിയ, വമ്പൻ തോൽവി ഒഴിവാക്കാൻ ന്യൂസിലാൻഡ് പൊരുതുന്നു

Staff Reporter

ന്യൂസിലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയക്ക് കൂറ്റൻ ലീഡ്. മത്സരം രണ്ടു ദിവസം ബാക്കി നിൽക്കെ ഓസ്‌ട്രേലിയക്ക് 456 റൺസിന്റെ ലീഡ് ഉണ്ട്. നേരത്തെ ന്യൂസിലാണ്ടിനെ ഓസ്ട്രേലിയ 148 റൺസിന്‌ ഓൾ ഔട്ട് ആക്കിയിരുന്നു.  അഞ്ച് വിക്കറ്റ് എടുത്ത പാറ്റ് കമ്മിൻസ് ആണ് ന്യൂസിലാൻഡിന്റെ തകർച്ചക്ക് വഴി ഒരുക്കിയത്.

തുടർന്ന് ന്യൂസിലൻഡിനെ ഫോളോ ഓൺ ചെയ്യിക്കാതെ ഓസ്ട്രേലിയ വീണ്ടും ബാറ്റ് ചെയ്യുകയായിരുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണർ 38 റൺസും ജോ ബാൺസ് 35 റൺസ് എടുത്തും പുറത്തായി. രണ്ടാം ഇന്നിങ്സിൽ ന്യൂസിലാൻഡിന് വേണ്ടി വാഗ്നർ രണ്ട് വിക്കറ്റ് വീഴ്ത്തി.