ജയത്തോടെ 2019 അവസാനിപ്പിക്കാൻ ആകുമോ കേരള ബ്ലാസ്റ്റേഴ്സിന്!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം ഇന്നെങ്കിലും തീരുമോ?. ഇന്ന് അഒ എസ് എല്ലിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അവസാന എട്ടു മത്സരങ്ങളിലും വിജയമില്ലാതിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് കൂടെ വിജയിക്കാൻ ആയില്ല എങ്കിൽ പിന്നെ പ്ലേ ഓഫ് പ്രതീക്ഷ വെറും സ്വപ്നം മാത്രമായിരിക്കും.

താരങ്ങൾ ഒക്കെ പരിക്ക് മാറി എത്തി എന്നതിനാൽ പൂർണ്ണ ശക്തിയോടെ ആകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. ജിങ്കൻ മാത്രമാണ് പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ നിന്ന് ഇപ്പോൾ പുറത്തുള്ളത്‌. ഇന്ന് ഒരുപാട് മാറ്റങ്ങളുമായാകും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഗോളടിക്കാൻ ആവാത്തതും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നമാണ്. 9 മത്സരങ്ങളിൽ നിന്ന് ആകെ 9 ഗോളുകൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ സ്കോർ ചെയ്തത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡും അത്ര മികച്ച ഫോമിൽ അല്ല. അവസാന നാലു മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വിജയിക്കാൻ ആയിട്ടില്ല. രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയൻ ഏഷ്യാനെറ്റ് പ്ലസ്, സ്റ്റാർ നെറ്റ്വെർക്, ഹോട് സ്റ്റാർ എന്നിവയിൽ കാണാം.