ആദ്യ ടി20യിലെ ബൗളിംഗ് മെല്ലെപ്പോക്ക്, ഓസ്ട്രേലിയയ്ക്ക് പിഴ

- Advertisement -

ഇന്ത്യയ്ക്കെതിരെ ബ്രിസ്ബെയിനില്‍ ആദ്യം ടി20യില്‍ 4 റണ്‍സ് വിജയം നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി ഐസിസി നടപടി. മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു. കുറഞ്ഞ ഓവര്‍ നിരക്ക് ടീമിലെ അംഗങ്ങള്‍ക്കെല്ലാം 10 ശതമാനം പിഴയും നായകന്‍ ആരോണ്‍ ഫിഞ്ചിനു 20 ശതമാനം പിഴയുമാണ് വിധിച്ചിട്ടുള്ളത്.

അനുവദിച്ച സമയത്ത് ഒരോവര്‍ കുറവായാണ് ഓസ്ട്രേലിയ പന്തെറിഞ്ഞത്. അടുത്ത 12 മാസത്തിനുള്ളില്‍ ഓസ്ട്രേലിയ സമാനമായ ഒരു സാഹചര്യത്തില്‍ വീണ്ടും എത്തിപ്പെടുകയാണെങ്കില്‍ ആരോണ്‍ ഫിഞ്ച് ക്യാപ്റ്റനായി തുടരുന്ന പക്ഷം താരത്തിനു വിലക്ക് ലഭിയ്ക്കും.

Advertisement