ബോക്സിങ് ഡേ ടെസ്റ്റിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞു, 185 റൺസിന് പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് തകർന്നടിഞ്ഞു. വെറും 185 റൺസിന് ഇംഗ്ലണ്ടിനെ പുറത്താക്കി ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ തങ്ങളുടെ ശക്തി തെളിയിക്കുകയായിരുന്നു. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് പറഞ്ഞയച്ച തീരുമാനം ശരിയാണെന്ന് തോന്നിക്കുന്ന ബൗളിംഗ് പ്രകടനമാണ് ഓസ്ട്രേലിയ പുറത്തെടുത്ത്.

ഇംഗ്ലണ്ട് നിരയിൽ 50 റൺസ് എടുത്ത ജോ റൂട്ട് മാത്രമാണ് പൊരുതി നോക്കിയത്. 35 റൺസ് എടുത്ത ബെയർസ്റ്റോക്കും 25 റൺസ് എടുത്ത ബെൻ സ്റ്റോക്സിനും 22 റൺസ് എടുത്ത ഒളി റോബിൻസണും ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസും നാഥൻ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.