ഫ്യൂഗൊ ഫുട്ബോൾ അക്കാദമി ലോഗോ അനസ് എടത്തൊടിക പ്രകാശനം ചെയ്തു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂഗൊ ഫുട്ബോൾ അക്കാദമിയുടെ ലോഗോ ഇന്ത്യൻ ഫുട്ബോൾ താരവും അക്കാദമി അംബാസിഡറുമായ അനസ് എടത്തൊടിക തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഔദ്യോഗികമായി പ്രകാശനം ചെയ്തു. പെരിന്തൽമണ്ണ പട്ടിക്കാട് ആണ് നിലവിൽ അക്കാദമി പ്രവർത്തിക്കുന്നത്. അടുത്ത മാസം അക്കാദമിയുടെ ബ്രാഞ്ച് മണ്ണാർക്കാട് ആരംഭിക്കുമെന്നും അക്കാദമി ഡയറക്ടർ ഷഹീൽ അറിയിച്ചു.

കേരളത്തിൻറെ ഫുട്ബോൾ വികസനം ലക്ഷ്യം വെച്ച് 2015ൽ സ്ഥാപിതമായ അക്കാദമി ഇപ്പോൾ പ്രമുഖ വിദേശ പരിശീലകരുടെ മേൽനോട്ടത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി എന്നും ഷഹീൽ പറഞ്ഞു. പെൺകുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും പ്രത്യേക ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ് എന്നും കൂട്ടിച്ചേർത്തു.