മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയുടെ ലീഡ് 54 റണ്‍സ്

Sports Correspondent

ഇന്ത്യയെ 336 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ഓസ്ട്രേലിയ മൂന്നാം ദിവസം ആറോവര്‍ നേരിട്ട് 21/0 എന്ന നിലയില്‍. ഡേവിഡ് വാര്‍ണര്‍ 20 റണ്‍സും മാര്‍ക്കസ് ഹാരിസ് 1 റണ്‍സുമാണ് നേടിയിട്ടുള്ളത്. 33 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് നേരത്തെ ഇന്ത്യയെ 336 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ നേടിയിരുന്നു.

186/6 എന്ന നിലയില്‍ നിന്ന് 336 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യയുടെ വാലറ്റത്തിന്റെ ചെറുത്ത്നില്പാണ് മൂന്നാം ദിവസം ക്രിക്കറ്റ് ആരാധകര്‍ കണ്ടത്. ഇനിയുള്ള രണ്ട് ദിവസം മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തന്നെ മത്സരം സമനിലയില്‍ അവസാനിക്കുമോ അതോ ഓസ്ട്രേലിയയ്ക്കോ ഇന്ത്യയ്ക്കോ വിജയം പിടിക്കാനാകുമോ എന്നതാണ് ഇനി കാത്തിരുന്ന കാണേണ്ടത്.

രണ്ട് ദിവസത്തെ കളി അവശേഷിക്കുമ്പോള്‍ ഓസ്ട്രേലിയയുടെ കൈവശം 54 റണ്‍സിന്റെ ലീഡാണുള്ളത്.