അമദ് ദിയാലോ വർഷങ്ങളോളം യുണൈറ്റഡ് വലതു വിങ്ങ് ഭരിക്കും എന്ന് ഒലെ

20210117 114157

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ദിയാലോ യുണൈറ്റഡിന്റെ ഭാവി താരമാണ് എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ദിയാലോയെ യുണൈറ്റഡ് റൈറ്റ് വിങ്ങിലെ പ്രശ്നം പെട്ടെന്നെ് തീർക്കാൻ വേണ്ടി അല്ല എത്തിച്ചത്. വെറും 60 മിനുട്ട് മാത്രം സീനിയർ ഫുട്ബോൾ കളിച്ച 18കാരനെ സൈൻ ചെയ്യുന്നത് പെട്ടെന്നുള്ള പരിഹാരം ആയല്ല എന്ന് ഒലെ ഓർമ്മിപ്പിച്ചു.

സമയം നൽകി വളർത്തിയെടുക്കേണ്ട വലിയ ടാലന്റ് ആണ് ദിയാലോ എന്ന് ഒലെ പറഞ്ഞു‌. ഒരു പത്തു പന്ത്രണ്ട് വർഷം കഴിഞ്ഞാൽ ആളുകൾ ദിയാലോയുടെ സൈനിംഗിനെ നല്ല സൈനിംഗ് ആണെന്ന് പറയും എന്നും ഒലെ പറഞ്ഞു. വർഷങ്ങളോളം യുണൈറ്റഡ് റൈറ്റ് വിങ്ങ് ഭദ്രമാക്കാൻ ഉള്ള കഴിവ് അമദ് ദിയാലോയ്ക്ക് ഉണ്ട് എന്നും ഒലെ പറഞ്ഞു. അറ്റലാന്റയിൽ നിന്ന് എത്തിയ ദിയാലോ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഉടൻ തന്നെ താരം അരങ്ങേറ്റം നടത്തും എന്നും ഒലെ പറഞ്ഞു.

Previous articleബാറ്റിംഗ് വിരുന്ന് പ്രതീക്ഷിച്ചെത്തിയ കേരള ആരാധകര്‍ക്ക് നിരാശ, മോശം തുടക്കം
Next articleമൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയുടെ ലീഡ് 54 റണ്‍സ്