ശ്രീലങ്ക 160 റൺസിന് ഓള്‍ഔട്ട്

Sports Correspondent

അഞ്ചാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ചാമിക കരുണാരത്നേയുടെ ബാറ്റിംഗ് മികവാണ് ടീമിനെ 160 റൺസിലേക്ക് എത്തിച്ചത്. കരുണാരത്നേ 75 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

Australia

43.1 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്. കുശൽ മെന്‍ഡിസ് 26 റൺസും നേടി. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസൽവുഡ്, മാത്യു കുഹ്നേമന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.