രണ്ടാം ആഷസ് ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ഡേവിഡ് വാർണർ കളിക്കും

Australia Pat Cummins Pink Ball Ashes

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ഓസ്ട്രേലിയ ഇറങ്ങുക. ഒന്നാം ടെസ്റ്റിൽ പരിക്കേറ്റ ഡേവിഡ് വാർണർ രണ്ടാം ടെസ്റ്റിൽ കളിക്കുമെന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വ്യക്തമാക്കി. അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ ടെസ്റ്റ് ആണ്.

പരിക്കേറ്റ ഹേസൽവുഡിന് പകരം റിച്ചാർഡ്സൺ ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കും. ഓസ്‌ട്രേലിയക്ക് വേണ്ടി 2 ടെസ്റ്റ് മാത്രം കളിച്ച താരമാണ് റിച്ചാർഡ്സൺ. 2019ൽ ശ്രീലങ്കക്കെതിരായാണ് താരം അവസാനമായി ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ഹേസൽവുഡിന് പരിക്കേറ്റത്.

Australia XI: Marcus Harris, David Warner, Marnus Labuschagne, Steve Smith, Travis Head, Cameron Green, Alex Carey (wk), Pat Cummins (c), Mitch Starc, Nathan Lyon, Jhye Richardson

Previous articleലീഡ് കൈവിട്ട് ഇന്ത്യ, കൊറിയയോട് സമനില
Next articleഅപരാജിതരായ ചെന്നൈയിൻ ഇന്ന് ഒന്നാമതുള്ള മുംബൈക്ക് എതിരെ