അപരാജിതരായ ചെന്നൈയിൻ ഇന്ന് ഒന്നാമതുള്ള മുംബൈക്ക് എതിരെ

Img 20211215 123713

2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ തോൽവി അറിയാത്ത ഏക ടീമായ ചെന്നൈയിൻ എഫ്‌സി ഇന്ന് ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ടേബിൾ ടോപ്പർമാരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. മുംബൈ സിറ്റി എഫ്‌സി ജംഷഡ്‌പൂർ എഫ്‌സിയെ തോല്പ്പിച്ചാണ് എത്തുന്നത്. ചെന്നൈയിൻ എഫ്‌സി എടികെ മോഹൻ ബഗാനെതിരെ സമനില വഴങ്ങിയും. ഇന്ന് വിജയിച്ചാൽ മുംബൈ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്താൻ മുംബൈ സിറ്റിക്ക് ആകും.

ലീഗിൽ നാല് ജയവും ഒരു തോൽവിയും ഉൾപ്പെടെ പന്ത്രണ്ട് പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ട് വിജയവും രണ്ട് ഡ്രോയും ആണ് ചെന്നൈയിന്റെ സമ്പാദ്യം. ഇരുടീമുകളും ഇതുവരെ 14 തവണ നേർക്കുനേർ വന്നിട്ടുണ്ട്. മുംബൈ സിറ്റി അഞ്ചു തവണയും ചെന്നൈയിൻ 6 തവണയും വിജയം അറിഞ്ഞു. ഇന്ന് രാത്രി 7.30നാണ് മത്സരം.

Previous articleരണ്ടാം ആഷസ് ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ഡേവിഡ് വാർണർ കളിക്കും
Next articleരണ്ടാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു, ആൻഡേഴ്സൺ ടീമിൽ