ഏക ടി20 വിജയിച്ച് ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെയുള്ള ഏക ടി20യിൽ അവസാന ഓവറിൽ വിജയം നേടി ഓസ്ട്രേലിയ. പാക്കിസ്ഥാന്‍ 162/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിലാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്.

ആരോൺ ഫിഞ്ച് 55 റൺസ് നേടി ഓസീസ് ടോപ് ഓര്‍ഡറിൽ തിളങ്ങിയപ്പോള്‍ ട്രാവിസ് ഹെഡ്(26), ജോഷ് ഇംഗ്ലിസ്(24), മാര്‍ക്കസ് സ്റ്റോയിനിസ്(23) എന്നിവരുടെ അതിവേഗത്തിലുള്ള സ്കോറിംഗും ബെന്‍ മക്ഡര്‍മട്ട് പുറത്താകാതെ 22 റൺസും നേടിയാണ് ഓസീസ് വിജയം ഉറപ്പാക്കിയത്.

പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാദിര്‍, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.