ഏഷ്യൻ ഗെയിംസിനുള്ള പാകിസ്താൻ ക്രിക്കറ്റ് ടീമിനെ ക്വാസിം അക്രം നയിക്കും

Newsroom

Picsart 23 08 25 10 44 55 726
Download the Fanport app now!
Appstore Badge
Google Play Badge 1

ഖാസിം അക്രം ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ നയിക്കുൻ. സെപ്തംബർ 28 നും ഒക്ടോബർ 7 നും ഇടയിൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ടി20 ക്രിക്കറ്റ് ഗെയിംസിനായി ഒരു യുവ ടീമിനെയാണ് പാകിസ്താൻ തിരഞ്ഞെടുത്തിരിക്കുന്നത്‌. ലോകകപ്പ് തയ്യാറെടുപ്പുകൾ പൂർണ്ണമായി നടക്കുന്നതിനാൽ സീനിയർ ടീമിലെ ആരെയും അവർ ഏഷ്യൻ ഗെയിംസിന് അയക്കുന്നില്ല. ആസിഫ് അലി, മുഹമ്മദ് ഹസ്‌നൈൻ, ഷാനവാസ് ദഹാനി, ഉസ്മാൻ ഖാദർ എന്നിവർ ടീമിൽ ഉണ്ട്.

Picsart 23 08 25 10 44 40 506

15 അംഗ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ എട്ട് പേർ പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ മുതൽ ആകും പാകിസ്ഥാൻ ടൂർണമെന്റിൽ കളി തുടങ്ങുക.

Pakistan men’s squad for the Asian Games:
Qasim Akram (capt), Omair Bin Yousuf, Aamir Jamal, Arafat Minhas, Arshad Iqbal, Asif Ali, Haider Ali, Khushdil Shah, Mirza Tahir Baig, Mohammad Hasnain, Muhammad Akhlaq (wk), Rohail Nazir (wk), Shahnawaz Dahani, Sufiyan Muqeem, Usman Qadir