ഏഷ്യ കപ്പ് നടക്കുക ജൂണ്‍ 2021ല്‍ ശ്രീലങ്കയില്‍

ഈ വര്‍ഷത്തെ ഏഷ്യ കപ്പ് മാറ്റി വെച്ചതായി അറിയിച്ച് എസിസി. ഇന്നലെ സൗരവ് ഗാംഗുലി ഇത് വ്യക്തമാക്കിയെങ്കിലും ഇപ്പോള്‍ മാത്രമാണ് എസിസിയുടെ ഔദ്യോഗിക അറിയിപ്പ് എത്തുന്നത്. 2021 ജൂണിലാവും ഈ ടൂര്‍ണ്ണമെന്റ് നടക്കുകയെന്നും ശ്രീലങ്കയാവും വേദിയെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

അതേ സമയം പാക്കിസ്ഥാനും ശ്രീലങ്കയും തങ്ങളുടെ ആതിഥേയത്വ അവസരം വെച്ച് മാറുകയായിരുന്നു. ഇതോടെ 2022ല്‍ പാക്കിസ്ഥാന്‍ ഏഷ്യ കപ്പിന് വേദിയാവും.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ പെനാൾട്ടി ആരെടുക്കും എന്ന് വ്യക്തമാക്കി ഒലെ
Next articleഹെൻഡേഴണൽ നീണ്ട കാലം പുറത്തിരിക്കാൻ സാധ്യത