ഏഷ്യ കപ്പ് ഫൈനലിലെ വലിയ വിജയത്തിനു ഇന്ത്യന്‍ U-19 ടീമിനെ അഭിനന്ദനം അറിയിച്ച് സൗരവ് ഗാംഗുലി. ശ്രീലങ്കയെ 144 റണ്‍സിനു കീഴടക്കി കിരീടം നേടിയ ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ ബുദ്ധിമുട്ടിയത് സെമി ഫൈനലില്‍ ബംഗ്ലാദേശിനോട് മാത്രമാണ്. അന്ന് രണ്ട് റണ്‍സ് വിജയം നേടി ഇന്ത്യ ഫൈനലിലേക്ക് കടന്ന് കൂടിയെങ്കിലും ഫൈനലില്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്ത് വിടുകയായിരുന്നു.
6 വിക്കറ്റ് നേടിയ ഹര്‍ഷ് ത്യാഗി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യശ്വസി ജയ്സ്വാല്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
@bcci well done the under 19boys ..one team won the World Cup another team won the Asia cup..This the reason why the senior team remains strong year after year ..this game is solid in this country…other’s to learn from it..
— Sourav Ganguly (@SGanguly99) October 7, 2018
ഇന്ത്യന്‍ യുവ നിര എന്നും ശക്തരാണെന്നുള്ളത് തന്നെയാണ് ഇന്ത്യയുടെ സീനിയര്‍ ടീം എല്ലാക്കാലവും മികച്ച് നില്ക്കുവാന് കാരണമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ക്രിക്കറ്റിനെ ഇന്ത്യയില്‍ മികച്ച വളര്‍ച്ച നല്‍കുന്നതും ഇതുപോലെ ഭാവി താരങ്ങളുടെ സാന്നിധ്യമാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.