പ്രയാസകരമെന്ന് കരുതിയ കാര്യം താനും കുശൽ മെന്‍ഡിനും ക്രീസിൽ നിന്നപ്പോള്‍ സാധ്യമെന്ന് മനസ്സിലായി – ദസുന്‍ ഷനക

Sports Correspondent

Dasunshanaka

ബംഗ്ലാദേശിനെതിരെ മത്സരത്തിന്റെ മധ്യ ഓവറുകള്‍ കാര്യങ്ങള്‍ പ്രയാസമായി മാറിയെന്നാണ് താന്‍ കരുതിയതെന്ന് പറഞ്ഞ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക. എന്നാൽ താനും കുശൽ മെന്‍ഡിസും ക്രീസിൽ നിന്നപ്പോള്‍ മത്സരത്തിൽ തിരിച്ചുവരവ് സാധ്യമെന്ന് മനസ്സിലായി എന്നും ദസുന്‍ ഷനക വ്യക്തമാക്കി.

അവസാന ഓവറിന് തൊട്ടുമുമ്പ് ചാമിക കരുണാരത്നേ പുറത്തായപ്പോള്‍ മത്സരം കൈവിട്ടുവെന്ന് ഏവരും കരുതിയെങ്കിലും അസിത ഫെര്‍ണാണ്ടോ ഏല്പിച്ച പ്രഹരങ്ങള്‍ മത്സരം ശ്രീലങ്കയുടെ പക്കലേക്ക് മാറ്റിയെന്നും ഷനക വ്യക്തമാക്കി.

Srilankawinതാന്‍ ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ ഇറങ്ങുവാന്‍ തീരുമാനിച്ചുവെങ്കിലും പിന്നീട് ടീമിന്റെ മികച്ചതിനായി ഫിനിഷറുടെ റോളിൽ താനെത്തുന്നതാണ് നല്ലതെന്ന് തനിക്ക് മനസ്സിലായിയെന്നും ദസുന്‍ ഷനക പറഞ്ഞു. ടീമിന്റെ കാര്യമാണ് തന്റെ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.