“ഓറഞ്ച് ക്യാപ്പ് ഓർക്കാതെ കളിക്കുന്ന രാഹുലിനെ കാണണം”, “രാഹുലിന് ഔട്ട് ആകുമെന്ന പേടിയാണ്”

20220902 125133

ഹോങ്കോങിന് എതിരായ ഇന്നിങ്സിനു പിന്നാലെ കെ എൽ രാഹുൽ ഏറെ വിമർശനങ്ങൾ ആണ് നേരിടുന്നത്. ഔട്ട് ആകുമെന്ന് പേടിച്ചാണ് കെ എൽ രാഹുൽ കളിക്കുന്നത് എന്ന് ക്രിക്കർ നിരീക്ഷകനും കമന്റേറ്ററുമായി ഹർഷ ബോഗ്ലെ വിമർശിച്ചു.

“രാഹുൽ ഹോങ്കോങ്ങിനെതിരെ ഇങ്ങനെ കളിക്കുന്നതിനാൽ കുഴപ്പമില്ല. എന്നാൽ 39 പന്തുകൾ ഒക്കെ എടുക്കുന്നത് വളരെ അധികമാണെന്ന് ഞാൻ കരുതുന്നു. കെ എൽ ഫാഹുൽ നെറ്റ്സിൽ കൂടുതൽ സമയം കളിക്കണം എന്നാണ് തന്റെ അഭിപ്രായം. ഹർഷ പറഞ്ഞു

രാഹുൽ ഈ തലമുറയിലെ മികച്ച താരങ്ങളിൽ ഒന്നാണ്. കുറച്ച് ഭയം അദ്ദേഹം കളയേണ്ടതുണ്ടോ എന്നാണ് തന്റെ സംശയം. രാഹുൽ ആ ഭയം കളയേണ്ടതുണ്ട്. ഹർഷ പറഞ്ഞു. അടുത്ത വർഷം, ഓറഞ്ച് ക്യാപ്പിനെ കുറിച്ച് ഓർത്ത് വിഷമിക്കാത്ത ഒരു കെ എൽ രാഹുലിനെ ഞാൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.