ഫൈനലിന് മുമ്പുള്ള ഫൈനൽ, ടോസ് നേടി ശ്രീലങ്ക

Sports Correspondent

Pakistansrilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പ് ഫൈനലിന് മുമ്പുള്ള ഫൈനലിൽ ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. മത്സരത്തിൽ ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ടൂര്‍ണ്ണമെന്റിൽ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ഇരുവരും ഫൈനലിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.

പാക്കിസ്ഥാന്‍ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. ഷദബ് ഖാനും നസീം ഷായ്ക്കും പകരം ഉസ്മാന്‍ ഖാദിര്‍, ഹസന്‍ അലി എന്നിവര്‍ കളിക്കുന്നു. ശ്രീലങ്കന്‍ നിരയിൽ അസിത ഫെര്‍ണാണ്ടോയ്ക്ക് പകരം പ്രമോദ് മധുഷന്‍ തന്റെ അരങ്ങേറ്റം ചെയ്യുമ്പോള്‍ ധനന്‍ജയ ഡി സിൽവ ചരിത് അസലങ്കയ്ക്ക് പകരം ടീമിലെത്തും.

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Mohammad Nawaz, Hasan Ali , Haris Rauf, Mohammad Hasnain, Usman Qadir

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Danushka Gunathilaka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Pramod Madushan, Maheesh Theekshana, Dilshan Madushanka