നീരജ് ചോപ്ര നാഷണൽ ഗെയിംസിൽ കളിക്കാൻ സാധ്യത ഇല്ല

ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വരാനിരിക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ സാധ്യതയില്ല. ഇന്നലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ കിരീടം നേടിയ ശേഷം സംസാരിക്കുമ്പോൾ ആണ് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ സാധ്യത ഇല്ല എന്ന സൂചന നീരജ് നൽകിയത്. നീരജ് ഒരു ഗ്രോയിൻ ഇഞ്ച്വറി കഴിഞ്ഞ് വരികയാണ്. അതുകൊണ്ട് തന്നെ അധികം റിസ്ക് എടുക്കാൻ താരം താല്പര്യപ്പെടുന്നില്ല.

20220909 014210

ദേശീയ ഗെയിംസ് അടുത്തുവരികയാണ്. പരിക്കിൽ നിന്ന് ഞാൻ തിരിച്ചെത്തുകയാണ്, ഒന്നോ രണ്ടോ ആഴ്‌ചത്തേക്ക് എനിക്ക് പരിശീലിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ ഞാൻ അടുത്ത വർഷത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ചോപ്ര മാധ്യമപ്രവർത്തകരോട് ഇന്നലെ പറഞ്ഞു.

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്‌