സഞ്ജു ബാക്കപ്പ് താരം!!! രാഹുലും അയ്യരും ടീമിൽ!!! ഏഷ്യ കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ

Sports Correspondent

Sanjusamson സഞ്ജു
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഏഷ്യ കപ്പ് 2023നുള്ള ടീം പ്രഖ്യാപിച്ചു. സഞ്ജു സാംസണിനെ ബാക്കപ്പ് താരമായി പ്രഖ്യാപിച്ചപ്പോള്‍ തിലക് വര്‍മ്മ ഇന്ത്യന്‍ ടീമിലിടം നേടിയിട്ടുണ്ട്. പരിക്ക് മാറി കെഎൽ രാഹുലും ശ്രേയസ്സ് അയ്യരും ടീമിലേക്ക് തിരികെ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ പ്രഖ്യാപനത്തിൽ.

അതേ സമയം യൂസുവേന്ദ്ര ചഹാലിന് ടീമിലിടം ലഭിച്ചില്ല. രോഹിത് ശര്‍മ്മയും സെലക്ടര്‍മാരുടെ ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ചേര്‍ന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. സഞ്ജു ഉള്‍പ്പെടെ 18 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ സ്ക്വാഡ്: Rohit Sharma (C), Shubman Gill, Virat Kohli, Shreyas Iyer, KL Rahul, Tilak Varma, Ishan Kishan, Suryakumar Yadav, Hardik Pandya (VC), Ravindra Jadeja, Axar Patel, Shardul Thakur, Kuldeep Yadav, Mohammad Siraj, Jasprit Bumrah, Mohammad Shami, Prasidh Krishna, Sanju Samson (backup)