സമിയുള്ള ഷിന്‍വാരി മടങ്ങിയെത്തുന്നു, ഏഷ്യ കപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

Sports Correspondent

Samiullahshinwari

അഫ്ഗാനിസ്ഥാന്റെ ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മാര്‍ച്ച് 2020ൽ അവസാനമായി ടി20 ഫോര്‍മാറ്റ് കളിച്ച അഫ്ഗാന്‍ സീനിയര്‍ ഓള്‍റൗണ്ടര്‍ സമിയുള്ള ഷിന്‍വാരി മടങ്ങിയെത്തുന്നു എന്നതാണ് സ്ക്വാഡ് പ്രഖ്യാപനത്തിലെ പ്രത്യേകത.

17 അംഗ സ്ക്വാഡിനെ അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചപ്പോള്‍ അയര്‍ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ ടീമിൽ ഒരു മാറ്റമാണുള്ളത്. ഷറഫുദ്ദീന്‍ അഷ്റഫിന് പകരം ആണ് സമിയുള്ള ടീമിലേക്ക് എത്തുന്നത്. ഷറഫുദ്ദീന്‍, ഖൈസ് അഹമ്മദ്, നിജത് മസൗദ് എന്നിവര്‍ റിസര്‍വ് സംഘത്തിലുണ്ട്.

ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബര്‍ 11 വരെയാണ് ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യ കപ്പ് നടക്കുന്നത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പമാണ് അഫ്ഗാനിസ്ഥാന്‍ നിലകൊള്ളുന്നത്.

അഫ്ഗാനിസ്ഥാന്‍ : Mohammad Nabi (C), Najibullah Zadran (VC), Afsar Zazai (wk), Azmatullah Omarzai, Farid Ahmad Malik, Fazal Haq Farooqi, Hashmatullah Shahidi, Hazratullah Zazai, Ibrahim Zadran, Karim Janat, Mujib ur Rahman, Najibullah Zadran, Naveen ul Haq, Noor Ahmad, Rahmanullah Gurbaz (wk), Rashid Khan and Samiullah Shinwari.

റിസര്‍വ്വുകള്‍: Nijat Masoud, Qais Ahmad, and Sharafuddin Ashraf

Story Highlights: Samiullah Shinwari returns as Afghanistan announce squad for Asia Cup.