ഡ്യൂറണ്ട് കപ്പ്; ശക്തമായ ടീമും ആയി ഹൈരബാദ് എഫ് സി, മൂന്ന് മലയാളികൾ ടീമിൽ

ഡ്യൂറണ്ട് കപ്പ്; ഓഗസ്റ്റ് 16 ന് ആരംഭിക്കുന്ന അഭിമാനകരമായ ഡ്യൂറൻഡ് കപ്പിന്റെ 131-ാം പതിപ്പിനായി ഇംഫാലിലേക്ക് പോകുന്ന 27 അംഗ ടീമിനെ ഹൈദരാബാദ് എഫ്‌സി പ്രഖ്യാപിച്ചു. കോച്ച് മനോലോ മാർക്വേസിന്റെ നേതൃത്വത്തിൽ ശക്തമായ ടീമിനെ തന്നെയാണ് ഹൈദരബാദ് എഫ് സി ഇത്തവണ അയക്കുന്നത്‌. ഹൈദരബാദിന്റെ ആറ് വിദേശ കളിക്കാരും ഡ്യൂറൻഡ് കപ്പ് കാമ്പെയ്‌നിനായി ഉണ്ടാകും.

മലയാളി താരങ്ങളായ സോയൽ ജോഷി, അലക്സ് സജി, റബീഹ് എന്നിവർ സ്ക്വാഡിൽ ഇടം നേടി.
Img 20220816 195502
ഗ്രൂപ്പ്സിയിൽ നെറോക എഫ്‌സി, ട്രാവു എഫ്‌സി, ആർമി റെഡ് ഫുട്‌ബോൾ ടീം എന്നിവരാണ് ഹൈദരബാദിനൊപ്പം ഉള്ളത്‌. ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് സിയിലെ മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 22 ന് TRAU എഫ്‌സിക്കെതിരെയാണ് ഹൈദരബാദിന്റെ ആദ്യ മത്സരം.

HYDERABAD FC

Goalkeepers
Laxmikant Kattimani, Gurmeet Singh, Lalbiakhlua Jongte; Aman Kumar Sahani

Defenders
Chinglensana Konsham, Odei Onaindia, Nim Dorjee Tamang, Akash Mishra, Manoj Mohammad, Soyal Joshy, Alex Saji

Midfielders
Joao Victor, Mohammad Yasir, Sweden Fernandes, Sahil Tavora, Lalchungnunga Chhangte, Hitesh Shrama, Halicharan Narzary, Borja Herrera, Nikhil Poojary, Abdul Rabeeh, Mark Zothanpuia

Attackers
Joel Chianese, Aaren D’Silva, Bartholomew Ogbeche, Rohit Danu, Javier Siverio