ഇഷൻ കിഷനെ പുറത്താക്കരുത്, രാഹുലിന് കളിക്കണം എങ്കിൽ ശ്രേയസിനെ മാറ്റണം എന്ന് ഗവാസ്കർ

Newsroom

ഇഷൻ കിഷനു പകരം കെഎൽ രാഹുലിനെ കളിപ്പിക്കുന്നതിനെ കുറിച്ച് ഇന്ത്യ ഇപ്പോൾ ചിന്തിക്കരുത് എന്ന് സുനിൽ ഗവാസ്കർ‌. രാഹുൽ തിരികെ ടീമിൽ എത്തുകയാണെങ്കിൽ അത് ശ്രേയസ് അയ്യറിനു പകരം ആയിരിക്കണം എന്നും ഗവാസ്കർ പറഞ്ഞു. പാകിസ്താനെതിരെ കിഷൻ 81 പന്തിൽ 82 റൺസ് നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

ഇഷൻ 23 09 03 11 45 50 801

“നേപ്പാളിനെതിരെ ശ്രേയസ് അയ്യർ എന്തുചെയ്യുമെന്ന് ഞാൻ നോക്കുകയാണ്. നേപ്പാളിനെതിരായ മത്സരത്തിലും അദ്ദേഹത്തിന് റൺസ് ലഭിച്ചില്ലെങ്കിൽ, അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ പിന്നെ അവസരം ലഭിച്ചേക്കില്ല. രാഹുൽ നാലിലും ഇഷൻ അഞ്ചിലും കളിക്കുന്നത് ആണ് ഞാൻ ഉറ്റുനോക്കുന്നത്.”

“ഇഷൻ കിഷനെ ഇനി ഇന്ത്യക്ക് ഉപേക്ഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ ചെയ്താൽ അത് അവനോട് ചെയ്യുന്ന ന്യായമായ കാര്യനായിരിക്കില്ല്, അവൻ ടീമിന് ഒരു ബാലൻസ് കൊണ്ടുവരുന്നു” ഗവാസ്‌കർ പറഞ്ഞു.