ഇത് തന്റെ ദിവസമായിരുന്നു, അതാണ് ആ രണ്ടവസരങ്ങള്‍ ലഭിച്ചത് – കുശൽ മെന്‍ഡിസ്

Sports Correspondent

ശ്രീലങ്കയ്ക്ക് വേണ്ടി ഇന്നലെ ഏഷ്യ കപ്പ് വിജയത്തിൽ നിര്‍ണ്ണായകമായ 60 റൺസാണ് കുശൽ മെന്‍ഡിസ് നേടിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയ്ക്കൊപ്പം നിര്‍ണ്ണായകമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ താരത്തിന് രണ്ട് ജീവന്‍ദാനം ആണ് മത്സരത്തിൽ ലഭിച്ചത്.

ഇന്നലെ തന്റെ ദിവസമായിരുന്നുവെന്നും അതാണ് തനിക്ക് രണ്ട് അവരം ലഭിച്ചതെന്നും പറഞ്ഞു. താന്‍ 60 റൺസ് ടീമിനായി നേടിയെന്നതിൽ സന്തോഷമുണ്ടെന്നും അത് വളരെ നിര്‍ണ്ണായകമായ ഇന്നിംഗ്സായിരുന്നവെന്നും മെന്‍ഡിസ് പറഞ്ഞു.

താന്‍ കഴിഞ്ഞ ആറ് മുതൽ 12 മാസം വരെ ശ്രീലങ്കയിൽ പരിശീലനത്തിൽ ഏര്‍പ്പെട്ടിരുന്നുവെന്നും കുശൽ മെന്‍ഡിസ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ വെച്ച് കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് മെന്‍ഡിസിനെയും നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക എന്നിവരെ ശ്രീലങ്ക ജൂലൈ 2021ൽ വിലക്കിയിരുന്നു. പിന്നീട് 2022 ജനുവരി ആയപ്പോളാണ് ഇവരുടെ വിലക്ക് നീക്കിയത്.