കല്യാൺ ചോബെ ഇനി ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്ത്, AIFF പ്രസിഡന്റ് ആകുന്ന ആദ്യ ഫുട്ബോൾ താരം

Img 20220902 145056

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇതിഹാസ താരം ബെയ്ചുങ് ബൂട്ടിയയെ വലിയ മാർജിനിൽ തോൽപ്പിച്ച് കൊണ്ട് കല്യാൺ ചോബെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയി. AIFF പ്രസിഡന്റ് ആകുന്ന ആദ്യ ഫുട്ബോൾ താരമാണ് കല്യാൺ ചോബെ. 34 വോട്ടുകളിൽ 33 വോട്ടുകളും കല്യാൺ ചോബെക്ക് ആണ് ലഭിച്ചത്.

കല്യാൺ ചോബെ

ബി ജെ പി നേതാവ് കൂടിയായ കല്യാൺ ചൗബേക്ക് തന്നെ ആയിരുന്നു എല്ലവരും സാധ്യതകൾ കൽപ്പിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നടന്ന വോട്ടിങിൽ 29 വോട്ടുകളുമായി എൻ എ ഹാരിസ് വിജയിച്ചു. ട്രഷറർ ആയി 32 വോട്ടുകൾ നേടിയ അജയ് കിപയും തിരഞ്ഞെടുക്കപ്പെട്ടു.

അടുത്ത കാലത്തായി ഇന്ത്യൻ ഫുട്ബോൾ കടന്നു പോയ വിഷമഘട്ടങ്ങളിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിനെ കരകയറ്റുക എന്ന വലിയ ദൗത്യം അകൗമ് പുതിയ കമ്മിറ്റിക്ക് ഉണ്ടാവുക.