ഏഷ്യ കപ്പിന് ഇന്ത്യ അയയ്ക്കുക രണ്ടാം നിര ടീമിനെയെന്ന് സൂചന, നായകന്‍ കെഎല്‍ രാഹുല്‍

Klrahul

ഏഷ്യ കപ്പ് ഈ വര്‍ഷം നടക്കുകയാണെങ്കില്‍ ഇന്ത്യ രണ്ടാം നിര ടീമിനെയാവും അയയ്ക്കുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി സൂചന. ഇന്ത്യ ജൂലൈയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുവാനിരിക്കുന്നതിനാല്‍ തന്നെ ജൂലൈയില്‍ തന്നെ നടക്കുന്ന ഏഷ്യ കപ്പില്‍ രണ്ടാം നിര ടീമിനെ മാത്രമാവും അയയ്ക്കുവാന്‍ സാധിക്കുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

കെഎല്‍ രാഹുല്‍ ആവും ടീമിനെ നയിക്കുകയെന്നാണ് ലഭിയ്ക്കുന്ന സൂചന. വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ എന്നിവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കുവാനായി ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാല്‍ തന്നെ ലോകേഷ് രാഹുലിനെ ക്യാപ്റ്റനാക്കി ഒരു ടീമിനെ അയയ്ക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്.

Previous articleമാര്‍ക്കസ് ഹാരിസിനെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്കി
Next articleചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ സംരക്ഷിക്കാൻ യുവന്റസ് വീണ്ടും പോർട്ടോയ്ക്ക് എതിരെ