രോഹിതും കോഹ്ലിയും കഴിഞ്ഞാൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് ദുർബലമാണെന്ന് സൽമാൻ ബട്ട്

Newsroom

Picsart 23 08 30 12 16 10 617
Download the Fanport app now!
Appstore Badge
Google Play Badge 1

രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഒഴികെയുള്ള ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് തികച്ചും ദുർബലമാണ് എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ബട്ട്‌‌ ഈ രണ്ട് ബാറ്റർമാരെയും മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അവർക്ക് നഷ്ടമായാൽ, അവർ കടുത്ത സമ്മർദ്ദത്തിലാകുമെന്നും സൽമാൻ ബട്ട് പറഞ്ഞു.

Kohlipak

“വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കൂടാതെ, അവർക്ക് യുവതാരങ്ങളുണ്ട്, പക്ഷേ അവർക്ക് അത്ര പരിചയമില്ല,” ബട്ട് തന്റെ YouTube ചാനലിൽ പറഞ്ഞു.

“രോഹിത് ശർമ്മ നന്നായി കളിച്ചപ്പോഴോ വിരാട് കോഹ്‌ലി അത്ഭുതകരമായ എന്തെങ്കിലും ചെയ്‌തപ്പോഴോ മാത്രമേ ഇന്ത്യ മത്സരങ്ങൾ ജയിച്ചിട്ടുള്ളത്‌.അവരുടെ മേലാണ് ഉത്തരവാദിത്തം കൂടുതൽ ഉള്ളത്” ബട്ട് പറഞ്ഞു.

ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിന് ഇന്ത്യയേക്കാൾ നല്ല ബാറ്റിങ് നിരയുണ്ടെന്നും ബട്ട് വാദിച്ചു.

“പാകിസ്ഥാന് ബാബർ, റിസ്വാൻ, ഫഖർ, ഷദാബ്, ഷഹീൻ, ഹാരിസ് റൗഫ് എന്നിവരുണ്ട്. എന്റെ അഭിപ്രായത്തിൽ പാകിസ്ഥാന് വളരെ വലിയ ടീമുണ്ട്, ”അദ്ദേഹം പറഞ്ഞു

“ജഡേജ, ഷമി, ബുംറ, രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങിയ മാച്ച് വിന്നർമാർ ഇന്ത്യക്കുമുണ്ട്. എന്നാൽ അവരുടെ ബാറ്റിംഗ് ദുർബലമാണ്, പാകിസ്ഥാൻ ആ രണ്ട് വലിയ വിക്കറ്റുകൾ വീഴ്ത്തിയാൽ ഇന്ത്യയുടെ മറ്റ ബാറ്റേഴ്സ് ഒരുപാട് കഷ്ടപ്പെടും”