വിരാട് കോഹ്ലിയും മറ്റു ഇന്ത്യൻ താരങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് വ്യക്തമാക്കി ഗൗതം ഗംഭീർ. അത് റണ്ണിംഗ് ആണെന്ന് ഗംഭീർ പറയുന്നു.
“വിരാട് ഇന്നലെ ഉജ്ജ്വലമായി ബാറ്റ് ചെയ്തു, കോഹ്ലി ഇവിടെ നിന്ന് മെച്ചപ്പെടുകയേ ചെയ്യുകയുള്ളൂ. ഒരു കാര്യം, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് തുടങ്ങിയവർ വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കേണ്ടത് ഉണ്ട്. അത് വിക്കറ്റുകൾക്കിടയിൽ ഓടുന്ന രീതിയാണ്,” സ്റ്റാർ സ്‌പോർട്‌സിൽ ഗംഭീർ പറഞ്ഞു.
“എല്ലാ തവണയും, നിങ്ങൾക്ക് ആ വലിയ ഷോട്ടുകൾ അടിക്കാൻ കഴിയില്ല, ഇതാണ് വിരാട് കോഹ്‌ലിയും ബാക്കിയുള്ളവരും തമ്മിലുള്ള വ്യത്യാസം, വിരാട് കോഹ്‌ലിയെക്കാൾ കൂടുതൽ ഷോട്ടുകൾ സൂര്യയ്‌ക്ക് ഉണ്ടായിരിക്കാം, പക്ഷേ വിരാട് ഒരിക്കലും സമ്മർദ്ദത്തിലല്ല, കാരണം അദ്ദേഹം ഓടുന്ന രീതി വഴി കോഹ്ലി ഒരു റൺസിനെ രണ്ടാക്കി മാറ്റുന്നു.” ഗംഭീർ തുടർന്നു.
“സൂര്യകുമാർ, ദീപക് ഹൂഡ, ഋഷഭ് പന്ത് എന്നിവർക്ക് അത് ചെയ്യാൻ കഴിഞ്ഞേക്കില്ല, വലിയ ഗെയിമുകളിൽ സമ്മർദ്ദം കൂടുതലാണ്. അധികം റിസ്ക് എടുക്കാതെ തന്നെ ഇരു ഓവറിൽ 10-11 റൺസ് എടുക്കാൻ വിരാട് കോഹ്‌ലിക്ക് ആകും. അത് ഈ താരങ്ങൾ പഠിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു