ദ്രാവിഡ് ഇന്ന് ടീമിനൊപ്പം ചേരും, ലക്ഷ്മൺ ഇന്ത്യയിലേക്ക് മടങ്ങും

2022 ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരായ വലിയ പോരാട്ടത്തിന് ഇറങ്ങുമ്പോൾ കോച്ച് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകും. ഞായറാഴ്ച യുഎഇയിൽ എത്തി ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ചേരും. കോവിഡ് -19 ബാധിച്ച ദ്രാവിഡിന് ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യാൻ ആയിരുന്നില്ല. ദ്രാവിഡ് വരുന്നതോടെ താൽക്കാലിക ചുമതലയിൽ ഉണ്ടായിരുന്ന വി വി എസ് ലക്ഷ്മൺ ഇന്ത്യൻ ക്യാമ്പ് വിടും.

രോഗബാധിതനായ ദ്രാവിഡ് ഇതുവരെ ബാംഗ്ലൂരിൽ ഹോം ഐസൊലേഷനിലായിരുന്നു, അണുബാധയിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ചു എന്ന് ദ്രാവിഡിന്റെ പുതിയ ടെസ്റ്റ് ഫലങ്ങൾ കാണിക്കുന്നു‌. ഇന്ന് രാത്രി 7.30നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം നടക്കുന്നത്.