കളിയിലെ താരമായി, പക്ഷേ വിജയമില്ലാത്തതിന്റെ വിഷമം പങ്ക് വെച്ച് റഹ്മാനുള്ള ഗുര്‍ബാസ്

Rahmanullahgurbaz

ശ്രീലങ്കയ്ക്കെതിരെയുള്ള പരാജയത്തിന് ശേഷവും റഹ്മാനുള്ള ഗുര്‍ബാസിനായിരുന്നു കളിയിലെ താരം പുരസ്കാരം ലഭിച്ചത്. 45 പന്തിൽ നിന്ന് 84 റൺസ് നേടിയ താരം അഫ്ഗാനിസ്ഥാനെ മികച്ച നിലയിലേക്ക് എത്തിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകളുമായി ശ്രീലങ്ക തിരിച്ചടിച്ച് 175 റൺസിൽ ടീമിനെ പിടിച്ചുകെട്ടുകയായിരുന്നു.

ഒരു ഘട്ടത്തിൽ 200ന് മേലെയുള്ള സ്കോര്‍ നേടുമെന്ന് കരുതിയ അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടിയ ആത്മവിശ്വാസത്തിൽ ലങ്ക മികച്ച ബാറ്റിംഗുമായി വിജയം കൈക്കലാക്കുകയായയിരുന്നു.

25 റൺസ് കുറവാണ് അഫ്ഗാനിസ്ഥാന്‍ നേടിയതെന്നാണ് ഗുര്‍ബാസ് പ്രതികരിച്ചത്. തനിക്ക് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചുവെങ്കിലും മത്സരഫലത്തിൽ ഏറെ വിഷമം ഉണ്ടെന്ന് ഗുര്‍ബാസ് വ്യക്തമാക്കി. പക്ഷേ ഇത്തരം വീഴ്ചകള്‍ ക്രിക്കറ്റിൽ സ്വാഭാവികമാണെന്നും ഗുര്‍ബാസ് പറഞ്ഞു.