പി എസ് ജിയുടെ റഫീഞ്ഞ ഇനി ഖത്തറിൽ കളിക്കും

Img 20220904 032445

പി എസ് ജിയുടെ താരമായിരുന്ന ബ്രസീലിയൻ മിഡ്‌ഫീൽഡർ റഫീഞ്ഞ ക്ലബ് വിട്ട് അൽ അറബി ഖത്തറിലേക്ക് പോയി. താരം അവിടെ രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു. 29-കാരൻ കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ റയൽ സോസിഡാഡിൽ ലോണിൽ കളിച്ചിരുന്നു. അവിടെ 17 മത്സരങ്ങൾ കളിച്ച താരം സോസിഡാഡ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു. ഒരു ഗോളും താരം അവിടെ നേടിയിരുന്നു.

മുൻ ബാഴ്‌സലോണ താരം കഴിഞ്ഞ രണ്ട് വർഷമായി പിഎസ്‌ജിയ്‌ക്കൊപ്പം ഉണ്ട്. ആദ്യ സീസണിൽ 23 തവണ പി എസ് ജിക്ക് ആയ കളിച്ച താരത്തിന് പിന്നീട് അധികം അവസരം പി എസ് ജിയിൽ ലഭിച്ചിരുന്നില്ല. താരം മുൻ ബാഴ്‌സലോണ, ഇന്റർ മിലാൻ താരം കൂടിയാണ്