പാക്കിസ്ഥാനിലേക്ക് യാത്രയില്ല, ഏഷ്യ കപ്പിന് ന്യൂട്രൽ വേദി വേണമെന്ന് അറിയിച്ച് ബിസിസിഐ

Indiapakistan

ഏഷ്യ കപ്പിനായി പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുവാന്‍ ബിസിസിഐ ഒരുക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പുതിയ വാര്‍ത്ത. പാക്കിസ്ഥാനിലേക്ക് 2023 ഏഷ്യ കപ്പ് കളിക്കുവാന്‍ ഇന്ത്യ എത്തില്ലെന്നും ന്യൂട്രൽ വേദി ആവശ്യപ്പെടുമെന്നുമാണ് ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തിന് ശേഷം ബോര്‍ഡ് എടുത്ത നിലപാട്.

ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ് ഷാ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന കാര്യം ബോര്‍ഡ് തീരുമാനിച്ച് കഴിഞ്ഞുവെന്നും ഇനി ന്യൂട്രൽ വേദിയ്ക്കായുള്ള ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.