പ്രതീക്ഷകള്‍ കാത്ത് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനെ തകര്‍ത്തത് 89 റൺസിന്

Sports Correspondent

ഏഷ്യ കപ്പിലെ ഗ്രൂപ്പ് ബിയിൽ നിന്നുള്ള ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്. ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന് ഇന്ന് വിജയം നേടുവാന്‍ സാധിച്ചില്ലായിരുന്നുവെങ്കിൽ ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 334/5 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനെ 245 റൺസിലൊതുക്കി 89 റൺസ് വിജയം ആണ് ബംഗ്ലാദേശ് നേടിയത്.

ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം മൂന്നും ടാസ്കിന്‍ അഹമ്മദ് നാലും വിക്കറ്റാണ് നേടിയത്. അഫ്ഗാന്‍ ബാറ്റിംഗിൽ 75 റൺസ് നേടിയ ഇബ്രാഹിം സദ്രാന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹസ്മത്തുള്ള ഷഹീദി 51 റൺസ് നേടി പുറത്തായി.