2023 ഏഷ്യ കപ്പ് പാക്കിസ്ഥാനിൽ

Pakistan

2023 ഏഷ്യ കപ്പിന് വേദിയാകുക പാക്കിസ്ഥാന്‍. ഏകദിന ഫോര്‍മാറ്റിലാണ് 2023ലെ ടൂര്‍ണ്ണമെന്റ് നടക്കുക. ശ്രീലങ്കയിൽ അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യ കപ്പ് ടി20 ഫോര്‍മാറ്റിലാണുള്ളത്. ദുബായിയിൽ ഇന്നലെ ചേര്‍ന്ന എസിസി മീറ്റിംഗിലാണ് പാക്കിസ്ഥാനെ വേദിയാക്കുവാന്‍ തീരുമാനിച്ചത്.

പാക്കിസ്ഥാന്‍ ബോര്‍ഡ് ന്യൂട്രൽ വേദിയില്‍ അല്ലാതെ സ്വന്തം നാട്ടില്‍ തന്നെ നടത്തുമെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അധ്യക്ഷനായ എസിസി മീറ്റിംഗിൽ അറിയിച്ചത്. പാക്കിസ്ഥാന്റെ പുതിയ ചെയര്‍മാന്‍ റണീസ് രാജയാണ് പിസിബിയെ പ്രതിനിധീകരിച്ച് എത്തിയത്.