ചെന്നൈയില്‍ ശതകം നേടി രവിചന്ദ്രന്‍ അശ്വിന്‍, ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ട്

Ravichandranashwin

ചെന്നൈയില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ. രവിചന്ദ്രന്‍ അശ്വിന്റെ ശതകത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 481 റണ്‍സിന്റെ കൂറ്റന്‍ ‍ലീഡ് നേടിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 286 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 106 റണ്‍സ് നേടിയ അശ്വിന്‍ ആണ് അവസാന വിക്കറ്റായി പുറത്തായത്.  ഒല്ലി സ്റ്റോണിനായിരുന്നു വിക്കറ്റ്. മുഹമ്മദ് സിറാജ് പുറത്താകാതെ 16 റണ്‍സുമായി അശ്വിന് മികച്ച പിന്തുണ നല്‍കി. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്.

Ashwin

അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനെ കൂട്ടുനിര്‍ത്തിയാണ് അശ്വിന്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ അശ്വിന്റെ അഞ്ചാം ശതകമാണ് ഇത്. നേരത്തെ ഏഴ് റണ്‍സ് നേടിയ ഇഷാന്ത് ശര്‍മ്മയെ പുറത്താക്കി ജാക്ക് ലീഷ് ഇന്നിംഗ്സില്‍ തന്റെ നാലാം വിക്കറ്റ് നേടിയിരുന്നു. മോയിന്‍ അലിയ്ക്കും നാല് വിക്കറ്റാണ് ലഭിച്ചത്.

Previous articleതിരുവനന്തപുരത്ത് മത്സരങ്ങള്‍ നടത്താനാകില്ലെന്ന് അറിയിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍
Next articleമുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍, മുഹമ്മദ് റിസ്വാന്‍ ടീമിനെ നയിക്കും