മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍, മുഹമ്മദ് റിസ്വാന്‍ ടീമിനെ നയിക്കും

Mohammadrizwan

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍. പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാനെയാണ് പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരിക്കുന്നത്. ഷാന്‍ മസൂദ് ആണ് ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍. മസൂദില്‍ നിന്ന് പാക്കിസ്ഥാനെ ബാബര്‍ അസമിന്റെ അഭാവത്തില്‍ നയിച്ച മുഹമ്മദ് റിസ്വാനിലേക്ക് ക്യാപ്റ്റന്‍സി കൈമാറുകയാണെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 20ന് ആണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിയ്ക്കുന്നത്. ആദ്യ മത്സരത്തില്‍ കറാച്ചി കിംഗ്സ് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ നേരിടും.

Previous articleചെന്നൈയില്‍ ശതകം നേടി രവിചന്ദ്രന്‍ അശ്വിന്‍, ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ട്
Next articleഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം