സിഡ്നിയിലെ ഇന്നിംഗ്സ് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി – അശ്വിന്‍

Ashwin

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ശതകവും എട്ട് വിക്കറ്റും നേടിയ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഏവരും പ്രതീക്ഷിച്ച പോലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. താന്‍ ഈ മത്സരം ഏറെ ആസ്വദിച്ചുവെന്നും ചെന്നൈയില്‍ സംഭവിച്ച കാര്യങ്ങളില്‍ സന്തോഷമുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി.

താന്‍ പന്തിന്റെ റിലീസ് സമയത്തും മറ്റും പല ആംഗിളുകളും പരീക്ഷിക്കാറുണ്ടെന്നും അത്തരത്തില്‍ ബാറ്റ്സ്മാന്മാര്‍ക്ക് തന്നെ മനസ്സിലാക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അശ്വിന്‍ വ്യക്തമാക്കി. സിഡ്നിയിലെ ഇന്നിംഗ്സ് തന്റെ ആത്മവിശ്വാസത്തെ വല്ലാതെ ഉയര്‍ത്തിയിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍ ഏറെ പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നും അസ്വിന്‍ സൂചിപ്പിച്ചു.

Previous articleചാമ്പ്യൻസ് ലീഗിൽ ഇന്ന് ലിവർപൂളിന് ജർമ്മൻ അഗ്നിപരീക്ഷ
Next articleമൊയീൻ അലി ഇംഗ്ലണ്ടിലേക്ക് മടങ്ങും