മൊയീൻ അലി ഇംഗ്ലണ്ടിലേക്ക് മടങ്ങും

20210216 153745

ഇംഗ്ലണ്ടിന്റെ ആൾ റൗണ്ടർ മൊയീൻ അലി ഇന്ത്യക്ക് എതിരായ പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റുകളിലും കളിക്കില്ല. താരം ആവശ്യപ്പെട്ടതിനെ തുടർന്ന് ബയോ ബബിൾ വിട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ ടീം അനുവാദം നൽകിയിരിക്കുകയാണ്. ഇന്ന് അവസാനിച്ച ടെസ്റ്റിൽ എട്ടു വിക്കറ്റുകൾ എടുക്കാനും ഒപ്പം അവസാനം വെടിക്കെട്ട് ബാറ്റിങ് നടത്താനും മൊയീൻ അലിക്ക് ആയിരുന്നു.

എന്ന താരം കുടുംബത്തോടം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നും അതിന് അനുവദിക്കേണ്ടതുണ്ട് എന്നും ക്യാപ്റ്റൻ ജോ റൂട്ട് പറഞ്ഞു. ബയോ ബബിളിൽ ഒരുപാട് കാലമായി കഴിയുന്നത് ആർക്കും എളുപ്പം അല്ല എന്നും അതുകൊണ്ട് ഒരോ താരങ്ങളുടെ ആവശ്യങ്ങളെ ബഹുമാനിക്കേണ്ടതുണ്ട് എന്നും റൂട്ട് പറഞ്ഞു. മൊയിൻ അലിക്ക് പകരം അടുത്ത ടെസ്റ്റിൽ ബെസ് ആദ്യ ഇലവനിൽ തിരികെയെത്തും.

Previous articleസിഡ്നിയിലെ ഇന്നിംഗ്സ് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി – അശ്വിന്‍
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ കിരീടം നേടും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ