സാഹചര്യം ഏതായാലും അശ്വിന് സ്പിന്‍ ഓള്‍റൗണ്ടറുടെ റോള്‍ ഏറ്റെടുക്കാനാകും – വിരാട് കോഹ്‍ലി

India Ashwin Pujara Virat Test

ഇന്ത്യയ്ക്ക് വേണ്ടി ഏത് സാഹചര്യത്തിലും സ്പിന്നിംഗ് ഓള്‍റൗണ്ടറുടെ റോള്‍ ഏറ്റെടുക്കുവാന്‍ കഴിവുള്ള താരമാണ് രവിചന്ദ്രന്‍ അശ്വിനെന്ന് പറഞ്ഞ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‍ലി. രവീന്ദ്ര ജഡേജയ്ക്കാണ് പൊതുവേ കൂടുതൽ അവസരങ്ങള്‍ ടെസ്റ്റ് ടീമിൽ കിട്ടുന്നതെങ്കിലും താരം പരിക്കേറ്റതിൽ പിന്നെ അശ്വിന്‍ തനിക്ക് ലഭിച്ച അവസരങ്ങള്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മുതലാക്കുന്നതാണ് കണ്ടത്.

അശ്വിന്‍ കഴിഞ്ഞ ടെസ്റ്റിൽ നടത്തിയ ബാറ്റിംഗ് സംഭാവനകളും ബൗളിംഗിൽ രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞ രീതിയും ടീമിന് വലിയ സംഭാവനയാണെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി. വിദേശത്ത് താരത്തിന്റെ ബൗളിംഗ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഓസ്ട്രേലിയന്‍ പര്യടനം മുതൽ ഈ മാറ്റം പ്രകടമാണെന്നും വിരാട് പറഞ്ഞു.

ജഡേജയുടെ അഭാവത്തിൽ ആ വിടവ് നികത്തുന്ന പ്രകടനം ആണ് അശ്വിനിൽ നിന്ന് വന്നതെന്നും കോഹ്‍ലി വ്യക്തമാക്കി.

Previous articleഅമദ് ദിയാലോയെ ലോണിൽ സ്വന്തമാക്കാൻ വെയ്ൻ റൂണിയുടെ ടീമും
Next articleമൂന്നാം ടെസ്റ്റിൽ വിരാട് കോഹ്‌ലി തന്നെ ഇന്ത്യൻ ടീമിനെ നയിക്കും