അമദ് ദിയാലോയെ ലോണിൽ സ്വന്തമാക്കാൻ വെയ്ൻ റൂണിയുടെ ടീമും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ ജനുവരിയിൽ ലോണിൽ പോകും എന്ന് ക്ലബ് അറിയിച്ചിരുന്നു. താരത്തെ ബർമിങ്ഹാം സിറ്റി സൈൻ ചെയ്യാൻ നോക്കിയിരുന്നു എങ്കിലും അത് നടന്നിരുന്നില്ല. ഇപ്പഒൾ വെയ്ൻ റൂണിയുടെ ടീമായ ഡാർബി കൗണ്ടിയാണ് അമദിനെ സൈൻ ചെയ്യാൻ നോക്കുന്നത്. ഡാർബി കൗണ്ടി ഇപ്പോൾ ചാമ്പ്യൻഷിപ്പിലാണ് കളിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ഡാർബിക്ക് വലിയ ട്രാൻസ്ഫറുകൾ നടത്താൻ ആകില്ല.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള റൂണിയുടെ ബന്ധം ഈ ലോൺ നീക്കം നടക്കാൻ സഹായിക്കും എന്ന് ക്ലബ് കരുതുന്നു.

നേരത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുമ്പ് അമദിന് പരിശീലനത്തിനിടയിൽ പരിക്കേറ്റിരുന്നു. അത് അമദിനെ ലോണിൽ അയക്കാനുള്ള യുണൈറ്റഡ് ശ്രമത്തിന് തിരിച്ചടി ആയിരുന്നു. ഇത്തവണ താരത്തെ ലോണിൽ തന്നെ അയക്കാൻ ആണ് യുണൈറ്റഡിന്റെ തീരുമാനം.