താന്‍ ഒരിക്കലും ഒരു സ്പിന്നറെ തനിക്ക് മേല്‍ ആധിപത്യം നേടുവാന്‍ അനുവദിച്ച് കൊടുത്തിട്ടില്ല, പക്ഷേ അശ്വിനത് സാധിച്ചു – സ്റ്റീവ് സ്മിത്ത്

Smithashwin
- Advertisement -

രവിചന്ദ്രന്‍ അശ്വിനെതിരെ താന്‍ കുറച്ച് കൂടി അഗ്രസീവായി കളിക്കണമായിരുന്നുവെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. പരമ്പരയില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്നായി സ്മിത്തിന് ഉയര്‍ന്ന സ്കോറായി നേടാനായത് വെറും 8 റണ്‍സായിരുന്നു. താരത്തെ രണ്ട് തവണ അശ്വിന്‍ പുറത്താക്കുകയും ചെയ്തു.

താന്‍ വിചാരിച്ച രീതിയില്‍ തനിക്ക് അശ്വിനെ കളിക്കുവാന്‍ സാധിച്ചിട്ടില്ല. താരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ അതിന് തനിക്ക് സാധിച്ചിട്ടില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

താന്‍ ഒരിക്കലും ഒരു സ്പിന്നറെ തനിക്ക് മേല്‍ ആധിപത്യം നേടുവാന്‍ അനുവദിച്ച് കൊടുത്തിട്ടില്ല, പക്ഷേ അശ്വിനത് സാധിച്ചുവെന്നും സ്മിത്ത് പറഞ്ഞു. താന്‍ പലപ്പോഴും സ്പിന്നര്‍മാരെ കടന്നാക്രമിക്കാറുണ്ടെങ്കിലും ഇത്തവണ അശ്വിനെതിരെ തനിക്ക് അത് സാധിച്ചില്ലെന്നും സ്മിത്ത് സൂചിപ്പിച്ചു.

താന്‍ ക്രീസില്‍ അധികം സമയം ചെലവഴിക്കുവാനാണ് ശ്രമിക്കുന്നതെന്നും അത് സാധിച്ചാല്‍ തന്നില്‍ നിന്ന് ഉടനെ വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കാമെന്നും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ പറഞ്ഞു.

 

Advertisement