നാലാം സ്ഥാനത്തേക്കുയര്‍ന്ന് ആഷ്ടണ്‍ അഗര്‍, ഇഷ് സോദിയും ലക്ഷന്‍ സണ്ടകനും ആദ്യ പത്തില്‍

Ashtonagar

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ആഷ്ടണ്‍ അഗറിന് വലിയ നേട്ടം. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം റഷീദ് ഖാന്‍ ഒന്നാം സ്ഥാനം കൈയ്യാളുന്ന ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 702 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. 736 റേറ്റിംഗ് പോയിന്റുമായി റഷീദ് ഖാന്‍, തബ്രൈസ് ഷംസി(733), മുജീബ് ഉര്‍ റഹ്മാന്‍(730) എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍.

ന്യൂസിലാണ്ടിനെതിരെയുള്ള മികവാണ് അഗറിന് തുണയായത്. പരമ്പരയില്‍ മികവ് പുലര്‍ത്തിയ ഇഷ് സോധി മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 642 പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്. ശ്രീലങ്കയുടെ ലക്ഷന്‍ സണ്ടകനും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

Previous articleലോകേഷ് രാഹുലിനെ മറികടന്ന് ആരോണ്‍ ഫിഞ്ച്, ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക്
Next articleസിഡ്നി സിക്സേഴ്സിന്റെ വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനിയെ സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍