പൂനെയിൽ റൺ മഴ വരും – സഞ്ജു സാംസൺ

പൂനെയിൽ രാജസ്ഥാന്‍ റോയൽസും സൺറൈസേഴ്സ് ഹൈദ്രാബാദും തമ്മിലുള്ള മത്സരത്തിൽ റൺ മഴ പിറക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് സഞ്ജു സാംസൺ. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ ഗ്രൗണ്ട് വ്യത്യസ്തമായ ഗ്രൗണ്ടാണെന്നും ഓപ്പൺ ഗ്രൗണ്ടായതിനാൽ തന്നെ നല്ല കാറ്റ് ഉണ്ടാകാറുണ്ടെന്നും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചിൽ റൺസ് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ‍ഞ്ജു വ്യക്തമാക്കി.

പവര്‍പ്ലേയിൽ റൺസ് വരുന്നത് അനുസരിച്ച് ഇരുനൂറിന് മുകളിൽ സ്കോര്‍ പോകുമോ എന്നത് പറയാനാകൂ എന്നും സഞ്ജു കൂട്ടിചേര്‍ത്തു. ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റിൽ ഭയമില്ലാതെ കളിക്കുക എന്നത് പ്രധാനമാണെന്നും സഞ്ജു സൂചിപ്പിച്ചു.