ഇന്ത്യയ്ക്കെതിരെ രണ്ടാം സ്പിന്നറായി അഗറിനെ പരിഗണിക്കണം – ഡാരന്‍ ലീമാന്‍

Ashtonagarnathanlyon

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയുടെ സ്പിന്‍ ബൗളിംഗ് കുന്തുമുന ആവുക നഥാന്‍ ലയൺ ആണെങ്കിലും ആഷ്ടൺ അഗറിന് പ്രഭാവം സൃഷ്ടിക്കാനാകുമെന്നും താരത്തെ രണ്ടാം സ്പിന്നറായി പരിഗണിക്കണം എന്നും പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരവും കോച്ചുമായ ഡാരന്‍ ലീമാന്‍.

18 അംഗ സംഘത്തിൽ മിച്ചൽ സ്വെപ്സണും ടോഡ് മര്‍ഫിയും ആണ് മറ്റു സ്പിന്നര്‍മാര്‍. 2017ൽ സ്റ്റീവ് ഒകീഫേയെ പോലുള്ള പ്രഭാവം അഗറിന് സൃഷ്ടിക്കാനാകുമെന്നാണ് ലീമാന്‍ പറഞ്ഞത്. അന്ന് പൂനെ ടെസ്റ്റിൽ 12 വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.