വീണ്ടും ലെന്നി-ഗ്ലാൻ കൈമാറ്റം!! ലെന്നി ഗോവയിലേക്കും ഗ്ലാൻ എ ടി കെയിലേക്കും മടങ്ങും

Newsroom

Picsart 23 01 23 11 59 38 587
Download the Fanport app now!
Appstore Badge
Google Play Badge 1

2021ൽ ലെന്നി റോഡ്രിഗസിനെ എ ടി കെയ്ക്ക് നൽകി കൊണ്ട് പകരം ഗ്ലാൻ മാർടിൻസിനെ എഫ് സി ഗോവ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ആ ട്രാൻസ്ഫറിന്റെ നേർ വിപരീതം നടക്കുകയാണ്. എഫ് സി ഗോവയിൽ നിന്ന് ഗ്ലാൻ മാർടൻസ് എ ടി കെയിലേക്ക് തിരികെ പോവുകയാണ്. ലെന്നി എഫ് സി ഗോവയിലേക്ക് തിരികെവരികയും വരും. സ്വാപ് ഡീലിന് ഇരു ടീമുകളും ധാരണയിൽ എത്തിയതായി മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

Picsart 23 01 23 12 00 01 026

മുമ്പ് മൂന്ന് വർഷത്തോളം ഗോവയ്ക്ക് ഒപ്പം ലെന്നി കളിച്ചിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിയിലും കളിച്ചിട്ടുള്ള താരമാണ് വിങ്ങറായ ലെന്നി റോഡ്രിഗസ്. എഫ് സി ഗോവയ്ക്ക് ഒപ്പം രണ്ട് കിരീടങ്ങൾ നേടാനും ലെന്നിക്ക് ആയിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിക്കൊപ്പവും രണ്ട് കപ്പ് ലെന്നി നേടിയിരുന്നു. ഫെഡറേഷൻ കപ്പും സൂപ്പർ കപ്പുമായിരുന്നു ബെംഗളൂരുവിന് ഒന്നിച്ച് ലെന്നി റോഡ്രിഗസ് നേടിയത്. ഗോവയ്ക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും ആണ് താരം സ്വന്തമാക്കിയത്.

Picsart 23 01 23 12 00 13 365

സാൽഗോക്കർ അക്കാദമിയിലൂടെ വളർന്നു വന്ന താരം ചർച്ചിൽ, ഡെംപോ, മോഹൻ ബഗാൻ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. 2014 മുതൽ 2017 വരെ പൂനെ സിറ്റിയുടെ കൂടെയായിരുന്നു ലെന്നി ഐ എസ് എൽ കളിച്ചത്.
ഗ്ലാൻ മർടൻസ് ഒരു സീസൺ മാത്രമെ എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നുള്ളൂ. അന്ന് അവർക്ക് ഒപ്പം ഐ എസ് എൽ കിരീടവും നേടിയിരുന്നു. മുമ്പ് ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് മാർട്ടിൻസ്‌. മുമ്പ് സ്പോർടിംഗ് ഗോവയുടെ താരമായിരുന്നു മാർട്ടിൻസ്. സ്പോർടിംഗിന്റെയും സീസയുടെ അക്കാദമികളിലൂടെ വളർന്ന് വന്ന താരമാണ് മാർട്ടിൻസ്.