ഹകിം സിയെചിനെ വിൽക്കാൻ തന്നെ ചെൽസിയുടെ തീരുമാനം

Newsroom

Picsart 23 01 23 11 04 01 729
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി ഈ ജനുവരി ട്രാൻസ്ഫർ വിൻഡൊയിൽ ഹകിം സിയെച്ചിനായി ഓഫറുകൾക്കായി കേൾക്കും. താരത്തെ ട്രാൻസ്ഫർ ചെയ്യാൻ ചെൽസി ഒരുക്കമാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നല്ല ഓഫറുകൾ വരിക ആണെങ്കിൽ ചെൽസി സിയെചിനെ വിൽക്കാൻ തയ്യാറാകും എന്നും ഫബ്രിസിയോ പറയുന്നു. ഇപ്പോൾ എവർട്ടൺ ലോൺ അടിസ്ഥാനത്തിൽ സിയെചിനെ സ്വന്തമാക്കാനായി ചെൽസിയെ സമീപിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബായ റോമയും സിയെചിനായി രംഗത്ത് ഉണ്ട്.

ഹകിം 23 01 23 11 03 54 472

2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് തുടക്കറ്റ്ഗ്തിൽ നല്ല പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 30 കാരനായ സിയെച് പക്ഷെ പിന്നീട് സ്ഥിരത പുലർത്താതെ ആയി. ലോകകപ്പിൽ മൊറോക്കോയ്ക്ക് ആയി ഗംഭീര പ്രകടനങ്ങൾ നടത്തിയത് ചെൽസി ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു‌. പക്ഷെ തിരികെ ചെൽസി ടീമിൽ എത്തിയപ്പോൾ ആ മികവ് ആവർത്തിക്കാൻ സൊയെചിനായില്ല. ഇനിയും രണ്ടര വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ഉണ്ട്.